Call Us : +91 483 2807000

Emergency Helpline : +91 9656000611

Patient Stories

Aster MIMS Kottakkal is an NABH accredited.

52 മുഴകൾ ഗർഭപാത്രത്തിന് യാതൊരു കേടുപാടുകളും കൂടാതെ നീക്കം ചെയ്തു

വിവാഹം കഴിഞ്ഞ് 8 വർഷമായിട്ടും കുട്ടികളില്ലാത്തതിനാലും ആർത്തവ സമയത്തെ അതീവ രക്തസ്രാവവും വേദനയും കാരണമാണ് 37 വയസ്സ് പ്രായമുള്ള രോഗി ആസ്റ്റർ മിംസ് കോട്ടക്കലിലെ എംബോളൈസേഷൻ ക്ലിനിക്കിൽ ചികിത്സ തേടിയത് . വിശദമായ പരിശോധനക്കൊടുവിൽ രോഗിയെ റീപ്രൊഡക്ടിവ് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റുകയും ഡോ. അശ്വതി കുമാരന്റെ വിദഗ്ധ പരിശോധനയ്ക്ക് ശേഷം രോഗിയുടെ ഗർഭപാത്രത്തിൽ ഒന്നിലധികം മുഴകൾ ഉള്ളതായും അവ ഗർഭാശയ അറ വരെ വളർന്നതായും കണ്ടെത്താൻ സാധിച്ചു . മുമ്പൊരിക്കൽ ലാപ്രോസ്കോപ്പിക് സർജെറിക്ക് വിദേയമാകുകയും അതിലൂടെ 2 മുഴകൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു . എന്നിരുന്നാലും ശമനം ഉണ്ടായില്ല . കുട്ടികളില്ലാത്തതിനാൽ ഗർഭപാത്രം നിലനിർത്തണം എന്ന ആവശ്യകതയോടെ Abdominal Myomectomy എന്ന ശാസ്ത്രക്രിയക്ക് വിധേയമാക്കി. മുഴകളുടെ എണ്ണവും മുൻകാല ശസ്ത്രക്രിയ ചരിത്രവും AB -VE ബ്ലഡ് ഗ്രൂപ് ആണെന്നുള്ളതും ശസ്ത്രക്രിയയെ കൂടുതൽ സങ്കിർണ്ണമാക്കി. 

18 ആഴ്ച്ച പ്രായമുള്ള ഒരു ഗർഭസ്ഥ ശിശുവിനെ ഉൾക്കൊള്ളാൻ കഴിയുന്നത്ര വലിപ്പമുള്ള യൂട്രസിൽ നിന്നുമാണ് 52 മുഴകൾ ഡോ . അശ്വതി കുമാരന്റെ നേതൃത്വത്തിൽ ഉള്ള വിദഗ്ദ്ധ സംഘം വിജയകരമായി എടുത്തുമാറ്റിയത്. ശസ്ത്രക്രിയക്ക് ശേഷം രോഗി പരിപൂർണ്ണ സുഖം പ്രാപിച്ചു വരുന്നു. 3 മാസങ്ങൾക്കു ശേഷം ഫെർട്ടിലിറ്റി ട്രീട്മെന് ആരംഭിക്കുവാനാണ് തീരുമാനം. 

 കൂടുതൽ വിവരങ്ങൾക്ക് : 
 9656 069 000