Call Us : +91 483 2807000

Emergency Helpline : +91 9656000611

News And Events

Aster MIMS Kottakkal is an NABH accredited.

13-01-2020

Kaniv Program

നിര്‍ധനരായ ഹൃദ്രോഗികള്‍ക്ക് ആശ്വാസമേകിക്കൊണ്ട് കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ *""കനിവ് പദ്ധതി"" കോട്ടക്കൽ നഗരസഭ ചെയർപേഴ്‌സൺ ശ്രീമതി ബുഷ്‌റ ഷബീർ പ്രകാശനം നിർവ്വഹിച്ചു. ചടങ്ങിൽ ആസ്റ്റർ മിംസ് കോട്ടക്കൽ എസ് എം ഒ നൗഷാദ് സി എച്ച്, റിസ്‌വാൻ, ഫഹീം ഖാൻ എന്നിവർ സന്നിഹിതരായിരുന്നു. കോവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമായ സാഹചര്യത്തില്‍ ഹൃദയ സംബന്ധമായ രോഗാവസ്ഥകള്‍ ഉള്ളവര്‍ അനുഭവിക്കുന്ന ദുരിതം വിവരണാതീതമാണ്. സാധാരണക്കാര്‍ കൂടുതലായി ആശ്രയിക്കുന്ന ആശുപത്രികളില്‍ കോവിഡ് വ്യാപനം മൂലം അടിയന്തിര ചികിത്സകളും രോഗനിര്‍ണ്ണയ പരിശോധനകളും നടത്തുന്നത് ദുഷ്‌കരമായ സാഹചര്യത്തിലാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി 'കനിവ്' എന്ന പദ്ധതി മുന്നോട്ടുവയ്ക്കുന്നത്. പദ്ധതി പ്രകാരം ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി, ബൈപ്പാസ് ശസ്ത്രക്രിയ എന്നീ പ്രൊസീജ്യറുകളാണ് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പട്ടുള്ള സംശയങ്ങൾക്ക് വിളിക്കേണ്ട നമ്പർ : 


+91 9656 530 003  +91 9656 000 737